മഹാവിസ്ഫോടനത്തിനു ശേഷം നക്ഷത്രങ്ങള്‍ രൂപം കൊണ്ടു തുടങ്ങിയതിന്‍റെ നിരക്ക് നാം മനസ്സിലാക്കിയതിലും വേഗത്തില്‍ ആയിരുന്നു എന്നു പുതിയ കണ്ടെത്തല്‍. യൂറോപ്പിയന്‍ സ്പേസ് ഏജന്‍സിയുടെ ഹെര്‍ഷല്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ ഉള്ള ‘സ്പൈര്‍’ (SPIRE – Spectral and Photometric Imaging Receiver) ക്യാമറ ഉപയോഗിച്ചു പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. പ്രപഞ്ചോല്‍പ്പത്തിക്ക് ശേഷമുള്ള നൂറു കോടി വര്‍ഷങ്ങളില്‍ നക്ഷത്രങ്ങളും ഗാലക്സികളും മറ്റും രൂപം കൊണ്ടതിനെ പറ്റി കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ ഈ പഠന ഫലങ്ങള്‍ [...]




