ഈ നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണം ദൃശ്യമായി.മേഘാവൃതമായ മാനത്ത് ഒളിഞ്ഞും തെളിഞ്ഞും ചെറിയ ഇടവേളകളിലും ഒക്കെയായി കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിനാളുകള്‍ ഈ അപൂര്‍വ ജ്യോതിശാസ്ത്ര പ്രതിഭാസം ദര്‍ശിച്ചു. സൂര്യോദയ സമയത്ത് പലയിടങ്ങളിലും ആകാശം മേഘാവൃതമായിരുന്നെങ്കിലും പിന്നീട് പല തവണ തെളിഞ്ഞ ഇടവേളകളില്‍ ശുക്രന്‍ സൂര്യനു മുന്നിലെ കറുത്ത പൊട്ടായി നീങ്ങുന്നത് വ്യക്തമായി കാണുവാന്‍ കഴിഞ്ഞു. പത്തു മണിക്ക് ശേഷം കരിന്തുള്ളി പ്രതിഭാസത്തോടെ ശുക്രന്‍ സൂര്യ മുഖത്ത് നിന്ന് നീങ്ങിപ്പോയത് കേരളത്തില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ദര്‍ശിക്കുവാന്‍ കഴിഞ്ഞുള്ളു.
