Category Archives: Astro News

ആസ്ട്രോ സംസ്ഥാന ജനറല്‍ ബോഡി ഏപ്രില്‍ 29 ഞായാറാഴ്ച തൃശൂരില്‍.

പ്രിയരേ,

 

കേരളത്തിലെ സജീവമായ ജ്യോതിശാസ്ത്ര പ്രചാരണ സംഘടനയായ  ആസ്ട്രോ കേരളയുടെ സംസ്ഥാന ജനറല്‍ ബോഡി ഈ മാസം 29 (ഞായറാഴ്ച) തൃശൂര്‍ വച്ചു ചേരുവാന്‍ തീരുമാനിച്ചു.ആസ്ട്രോ അംഗങ്ങള്‍, ജില്ലാ - സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

  • ആസ്ട്രോയെക്കുറിച്ച് അല്‍പ്പം

 

2009 ലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര വര്‍ഷാചരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും മറ്റും തുടര്‍ച്ചയായി സംസ്ഥാനമൊട്ടാകെ ശാസ്ത്ര - ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും എകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണ് അമേച്വര്‍ ആസ്ട്രോണമേഴ്സ് ഓര്‍ഗനൈസേഷന്‍ (ആസ്ട്രോ) കേരള. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ശാസ്ത്ര പ്രചാരകര്‍, ശാസ്ത്ര എഴുത്തുകാര്‍ തുടങ്ങി വിവിധ തുറകളില്‍പ്പെട്ടവരും സ്ഥാപനങ്ങളും  ഇതിലെ അംഗങ്ങളാണ്. ആസ്ട്രോ  കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനമൊട്ടുക്ക് അതിന്‍റെ ജില്ലാ ഘടകങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ഒട്ടനവധി ശാസ്ത്ര - ജ്യോതിശാസ്ത്ര പ്രചാരണ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. സ്കൂളുകളിലും കോളേജുകളിലും ആസ്ട്രോ ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് ഇരുന്നൂറില്‍പരം സ്ഥിരം അംഗങ്ങളും അത്രത്തോളം വിദ്യാര്‍ഥി അംഗങ്ങളും ഇപ്പോള്‍ ആസ്ട്രോയ്ക്കുണ്ട്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കേന്ദ്രമാക്കിയാണ് ആസ്ട്രോ പ്രവര്‍ത്തിക്കുന്നത്. ഈ രംഗത്തെ പ്രഗത്ഭരായ ആളുകളാണ് ആസ്ട്രോയെ നയിക്കുന്നത്.

 

  • എന്താണ് ആസ്ട്രോ സംസ്ഥാന ജനറല്‍ ബോഡി?

ആസ്ട്രോ വാര്‍ഷിക സംഗമം.സംസ്ഥാനത്തൊട്ടാകെ വിവിധ ജില്ലകളിലായുള്ള ആസ്ട്രോ പ്രവര്‍ത്തകരുടേയും ഭാരവാഹികളുടേയും കൂടിയിരുപ്പാണ് ആസ്ട്രോ ജനറല്‍ ബോഡിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ മറ്റു അഭ്യുദയകാംഷികളെയും ആസ്ട്രോ സുഹൃത്തുക്കളും ശാസ്ത്ര ജ്യോതിശാസ്ത്ര തല്പ്പരരും ഈ കൂട്ടായ്മയ്ക്കായി ഉണ്ടാവും.

 

  • എന്ന്‌? എവിടെ വച്ച് ? സമയം ?

 

ഏപ്രില്‍ 29 ഞായറാഴ്ച തൃശൂര്‍ ഗുരുവായൂര്‍ റോഡിലുള്ള ( ശ്രീ കേരള വര്‍മ്മ കോളേജിനടുത്ത് ) ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പരിസരകേന്ദ്രം ഹാളില്‍ വച്ചാണ് പരിപാടി.ദൂരെ നിന്നും എത്തുന്നവരുടെ സൗകര്യാര്‍ഥം രാവിലെ പതിനൊന്നു മണിയോടെ ആണ് പരിപാടി തുടങ്ങുക . വൈകുന്നേരം നാലര മണിയോടെ അവസാനിക്കും. പത്ത് മണി മുതല്‍ തന്നെ രജിസ്ട്രേഷനും മറ്റും ഉണ്ടാകും.

 

  • വേദി || ഗതാഗതം - എത്തിച്ചേരാനുള്ള വഴി

പരിസര കേന്ദ്രത്തില്‍ എത്തിച്ചേരുവാനായി തൃശൂര്‍ ഗുരുവായൂര്‍ റോഡിലുള്ള കേരള വര്‍മ്മ കോളേജ്‌ ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അവിടെ നിന്നും 300 മീറ്റര്‍ മുന്നിലേക്ക്‌ നടക്കുമ്പോള്‍  ഇടതു വശത്തായി പരിഷദ് ലൈന്‍ കാണാം.തൃശൂര്‍ ടൌണ്‍ സെന്‍ററില്‍ നിന്നും ബസ്‌ സ്റ്റാന്‍റില്‍ നിന്നുള്ള ഓട്ടോ ചാര്‍ജ്‌ 20 രൂപയാണ്. റയില്‍വെ സ്റ്റേഷനില്‍ നിന്നും ഏകദേശം അത്ര തന്നെ.വിദൂര ജില്ലകളില്‍ നിന്നും എത്തുന്നവര്‍ ട്രെയിന്‍ - ബസ്‌ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പാക്കുന്നത് നന്നായിരിക്കും.കേന്ദ്രം നമ്പര്‍ : 0487-2381084

 

  • എന്താണ് അവിടെ നടക്കുക? പരിപാടിയുടെ ഷെഡ്യൂള്‍ എന്താണ്?

നേരെത്തെ സൂചിപ്പിച്ചതു പോലെ ആസ്ട്രോ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും വാര്‍ഷിക ഒത്തുചേരല്‍ ആണ് 29 ന് ഉണ്ടാവുക. കൂടാതെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ ഭാവി പരിപാടികള്‍ രൂപീകരിക്കല്‍ തുടങ്ങി ആസ്ട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഉതകുന്ന ചര്‍ച്ചകളും ആശയങ്ങള്‍ പങ്കുവയ്ക്കലും നടക്കും.ഇത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കൈമാറുകയും പോരായ്മകള്‍ പരിശോധിക്കുകയും അവ തിരുത്തി മുന്നോട്ടു പോകുന്നതിനുമുള്ള പരിപാടികള്‍ ആവിഷ്ക്കരിക്കുകയും വേണം. നടപടിക്രമങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം :

·                     രജിസ്ട്രേഷൻ

  • പരിചയപ്പെടല്‍
  • ഉത്ഘാടന പരിപാടികള്‍
  • സംഘടനാ വാർഷിക റിപ്പോർട്ട് അവതരണം
  • ഭാവി പ്രവർത്തന രേഖ അവതരണം
  • ഉച്ചഭക്ഷണം
  • ഗ്രൂപ്പ് ചർച്ച
  • ചർച്ചക്ക് മറുപടി – തീരുമാനങ്ങള്‍
  • പുതിയ ഭാരവാഹിളുടെ തെരെഞ്ഞെടുപ്പ്
  • സമാപനം

 

  • ആര്‍ക്കൊക്കെ പങ്കെടുക്കാം? ആരൊക്കെ അവിടെ ഉണ്ടാവും?

ആസ്ട്രോ അംഗങ്ങള്‍, ജ്യോതിശാസ്ത്രതല്‍പ്പരര്‍, പ്രചാരകര്‍, അധ്യാപകര്‍, ആസ്ട്രോണമി – കോസ്മോളജി – സ്പേസ് സയന്‍സ് തല്‍പ്പരര്‍, ഹൈസ്കൂള്‍ - കോളേജ്‌  വിദ്യാര്‍ഥികള്‍, ശാസ്ത്രഎഴുത്തുകാര്‍, ടെലിസ്കോപ്പുകളോ മറ്റു ജ്യോതിശാസ്ത്ര ഉപകരണങ്ങളോ സ്വന്തമായി ഉള്ളവര്‍, അവ കൈകാര്യം ചെയ്യുന്നവര്‍, ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ഒക്കെ ഈ കൂട്ടായ്മയില്‍ പങ്കു ചേരാം. ഈ രംഗത്തെ പ്രധാനപ്പെട്ട ആളുകള്‍ ആസ്ട്രോ ജില്ലാ - സംസ്ഥാന ഭാരവാഹികള്‍ ഒക്കെ തൃശൂര്‍ ഉണ്ടാവും. ആസ്ട്രോ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ശാസ്ത്ര –ജ്യോതിശാസ്ത്ര ആഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും സ്വാഗതം. ആസ്ട്രോ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഒപ്പം ഈ തുറകളില്‍ നിന്നെല്ലാമുള്ള ആളുകള്‍ അവിടെ ഉണ്ടാവും.ആസ്ട്രോയില്‍ അംഗത്വം എടുക്കുന്നതിനു വേണ്ടിയുള്ള മെമ്പര്‍ഷിപ്പ്‌ ഡസ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ അംഗത്വം നേടുന്നതിന് ഇരുനൂറു രൂപയും വിദ്യാര്‍ഥി അംഗത്വത്തിന് അമ്പതു രൂപയുമാണ് ഫീസ്‌.

  • പങ്കെടുക്കുവാന്‍ എന്തു ചെയ്യണം?

ആസ്ട്രോ അംഗങ്ങളായ എല്ലാവര്‍ക്കും നേരിട്ട് എത്തിച്ചേരുകയോ അതത് ജില്ലാ ചുമതലക്കാരെ ബന്ധപ്പെടുകയോ ആവാം. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്കും പങ്കെടുക്കാം.എന്നാല്‍ പങ്കാളിത്തം മുന്‍കൂട്ടി ഉറപ്പാക്കുന്നത് അവിടെ ഭക്ഷണം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ എര്‍പ്പാടാക്കുന്നതിനു വളരെയധികം സഹായകമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടെണ്ടുന്ന ഫോണ്‍ നമ്പരുകള്‍ താഴെ നല്‍കിയിട്ടുണ്ട്.മുന്‍കൂര്‍ രജിസ്ട്രേഷന്‍ ഇല്ല.

§      രജിസ്ട്രേഷന്‍ ഫീസ്‌ - മറ്റു ചെലവുകള്‍ ഉണ്ടോ?

പരിപാടിയില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ്‌ ഇല്ല.എന്നാല്‍ യാത്രയ്ക്കുള്ള ചെലവുകള്‍ അവരവര്‍ തന്നെ വഹിക്കേണ്ടതായി വരും.

  • ഭക്ഷണം – താമസം എന്നിവ?

പങ്കെടുക്കുന്നവര്‍ക്കെല്ലാം ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഏകദിന പരിപാടിയാണെങ്കിലും ദൂരെ നിന്നും വരുന്നവര്‍ക്കോ മറ്റ് ആര്‍ക്കെങ്കിലുമോ താമസ സൗകര്യം വേണമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ ഏര്‍പ്പാടാക്കാവുന്നതാണ്.

 

  • പങ്കെടുക്കുന്നവര്‍ക്ക് എങ്ങനെയൊക്കെ/എന്തൊക്കെ  സംഭാവന ചെയ്യുവാനാകും?

ആസ്ട്രോ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കു വയ്ക്കാനും  ആസ്ട്രോയുടെ പ്രവര്‍ത്തനങ്ങളുടെയും അതത് ജില്ലകളിലെ ഏറ്റെടുക്കലുകളുടെയും  മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും ഉള്ള വേദി കൂടിയാണ് ഇത്. ആസ്ട്രോ പ്രവർത്തകർ, ശാസ്ത്ര – ജ്യോതിശാസ്ത്ര വിദഗ്ധര്‍, എഴുത്തുകാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകർ, പൊതുജനങ്ങള്‍  തുടങ്ങി ശാസ്ത്ര ജ്യോതിശാസ്ത്ര വിഷയങ്ങളോടും അതിന്‍റെ പ്രചാരണത്തോടും അത്തരത്തിലുള്ള സംരംഭങ്ങളോടും ആഭിമുഖ്യമുള്ള ആളുകൾക്ക് സമാന ചിന്താഗതിക്കാരായ ആളുകളെ  കാണുന്നതിനും  സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം..

കൂടാതെ, ആസ്ട്രോയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ - അനുഭവങ്ങള്‍ പങ്കു വയ്ക്കാം.ശാസ്ത്ര പ്രചാരണത്തിനായുള്ള പുതുവഴികള്‍, പദ്ധതികള്‍ നിര്‍ദേശിക്കാം, ആസ്ട്രോ പ്രവര്‍ത്തങ്ങളെ സംബന്ധിച്ചുള്ള കുറവുകള്‍ / വിമര്‍ശനങ്ങള്‍ ഇവയൊക്കെ  പങ്കു വയ്ക്കാം, ആസ്ട്രോ വെബ്സൈറ്റ്, വെബ് സ്പേസ്  ഇടപെടലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആവാം,സ്കൂള്‍-കോളേജ്‌ വിദ്യാര്‍ഥികള്‍,അധ്യാപകര്‍,പൊതുജനങ്ങള്‍ ഇങ്ങനെ വിവിധ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാം,എങ്ങനെയൊക്കെ ആസ്ട്രോ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാമെന്നും അതിനു നിങ്ങള്‍ക്ക് ഏതെല്ലാം തരത്തില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും എന്തെല്ലാം തരത്തിലുള്ള ഏറ്റെടുക്കലുകള്‍ നടത്താന്‍ ആവുമെന്നും ചര്‍ച്ച ചെയ്യാം.

 

  • കൂടുതല്‍ വിവരങ്ങള്‍- ബന്ധപ്പെടുവാനുള്ള വ്യക്തികള്‍ ,നമ്പറുകള്‍

ഈ പരിപാടിയെക്കുറിച്ചും പങ്കെടുക്കുന്നതിനെ സംബന്ധിച്ചുമുള്ള  കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും താഴെ പറയുന്ന ആളുകളെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ  aastrokerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും  കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാണ്.

സംസ്ഥാന പ്രസിഡണ്ട്: പ്രൊഫ.കെ പാപ്പൂട്ടി || 9447445522

സെക്രട്ടറി : ശ്രീ.വൈശാഖന്‍ തമ്പി || 9846608238

1. തിരുവനന്തപുരം : ശ്രീ.ആറ്റുകാല്‍ പ്രദീപ് ||  9447525367

2. കൊല്ലം : ശ്രീ.കെ വി എസ് കര്‍ത്താ || 9447104909

3. പത്തനംതിട്ട : ശ്രീ ബാലകൃഷ്ണന്‍ നായര്‍ || 9895207063

4. ആലപ്പുഴ : ശ്രീ എന്‍ സാനു || 9447893110

5.       കോട്ടയം : ശ്രീ.സുജിത്ത് കല്ലറ || 9995856425

6. ഇടുക്കി : ശ്രീ എന്‍ മണിലാല്‍ || 9496461176

7.       എറണാകുളം : ഡോ. എന്‍ ഷാജി || 9447792427

8.       തൃശൂര്‍ : ശ്രീ സുധീര്‍ || 9495576123

9.       പാലക്കാട്‌ : ശ്രീ രാജേഷ്‌  നമ്പ്യാര്‍ || 9495821941

10.   മലപ്പുറം : ശ്രീ കെ പി മനോജ്‌ || 9446352439

11. കോഴിക്കോട് : ശ്രീ എം പി സി നമ്പ്യാര്‍ || 9447731394

12.   വയനാട്‌ : ശ്രീ എം എം ടോമി || 9446176826

13.   കണ്ണൂര്‍ : ശ്രീ.വി പി തങ്കച്ചന്‍ || 9961728399

 

 

vs || AASTRO

AASTRO Club launched @ Govt. Women’s College,Trivandrum

AASTRO Club,the third of its kind  in Thiruvananthapuram city was inaugurated in H. H. The Maharaja's College for Women on 21st October, accompanied by a lecture on 'Mysteries of the cosmos'. The lecture was given by Sri. S Rajasekar, scientist, VSSC. The inaugural session conducted at the seminar hall of the college was inaugurated by Principal of the college Dr. Sushama. Dr. Shankara Sharma presided over the meeting where Vaisakhan Thampi ( Secretary, AASTRO Kerala) gave a welcome speech. Ms. Lekshmi Nair was selected as the convener of AASTRO club and Dr. Sankara Sharma as the staff adviser.

ഭൗതികശാസ്ത്ര നൊബേല്‍ പ്രപഞ്ചവികാസ വേഗത്തിന്

പ്രപഞ്ച വികാസത്തിന്‍റെ വേഗം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണെന്ന് കണ്ടെത്തിയ മൂന്നു ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ കരസ്ഥമാക്കി. അമേരിക്കയില്‍ നിന്നുള്ള സോള്‍ പേള്‍മറ്ററും ആഡംറീസും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബ്രയാന്‍ ഷ്മിഡറ്റും ഒരു കോടി സ്വീഡിഷ് ക്രോണറി (7. 13 കോടി രൂപ) ന്റെ സമ്മാനത്തുക പങ്കുവെക്കും. സൂപ്പര്‍നോവയെന്നു വിളിക്കുന്ന നക്ഷത്രസ്‌ഫോടനങ്ങളെ നിരീക്ഷിച്ച് ഇവര്‍ നടത്തിയ ഗവേഷണം മഹാവിസ്‌ഫോടനത്തിലൂടെ ജന്മമെടുത്ത പ്രപഞ്ചം അന്നുമുതല്‍ വികസിച്ചുകൊണ്ടേിയിരിക്കുകയാണെന്ന സിദ്ധാന്തം ശരിവെക്കുന്നതായിരുന്നു. എന്നാല്‍, ഈ വികാസത്തിന്റെ വേഗം കൂടിക്കൂടിവരികയാണെന്ന ഞെട്ടിക്കുന്ന വസ്തുതയും അവര്‍ ശാസ്ത്രലോകത്തെയറിയിച്ചു.

 

 

 

ഇന്ധനം തീരുന്ന നക്ഷത്രം ഗുരുത്വാകര്‍ഷണം മൂലം അതിദ്രുതം പൊട്ടിയമരുന്ന അവസ്ഥയാണ് സൂപ്പര്‍നോവ. എല്ലാ സൂപ്പര്‍നോവകളുടെയും സ്‌ഫോടന തീവ്രത ഏറെക്കുറെ സമാനമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നു ദൃശ്യമാകുന്ന പ്രകാശമാനം അവയിലേക്കുള്ള അകലത്തിന്റെ സൂചകമായെടുക്കാം. പ്രകാശരാജിയിലെ വര്‍ണവ്യത്യാസത്തില്‍ നിന്ന് എത്രവേഗത്തിലാണവ നീങ്ങുന്നതെന്നും മനസ്സിലാക്കാം. കൂടുതല്‍ ദൂരത്തിലുള്ള സൂപ്പര്‍നോവകള്‍ അടുത്തുള്ളവയെ അപേക്ഷിച്ചു മന്ദഗതിയിലാണ് നീങ്ങുന്നത് എന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍, ദൂരം കൂടുന്നതിനനുസരിച്ച് അവ അകലുന്നതിന്റെ വേഗവും കൂടിവരികയാണെന്ന് മൂന്നു ഗവേഷകരും കണ്ടെത്തി. പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗം കൂടിക്കൂടി വരികയാണ് എന്നാണതിന്നര്‍ഥം. പ്രപഞ്ച വിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഈ കണ്ടെത്തല്‍ അസ്വസ്ഥ ജനകമായ ചോദ്യങ്ങള്‍ക്കും അതിനുത്തരമായി പുതിയ സിദ്ധാന്തങ്ങള്‍ക്കും വഴിയൊരുക്കി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം സാന്ദ്രത നന്നെ കുറഞ്ഞ് തണുത്തുറഞ്ഞ ശൂന്യതയായി അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് അതോടെയാണ് ശാസ്ത്രജ്ഞര്‍ ചിന്തിച്ചുതുടങ്ങിയത്. പ്രപഞ്ച ഗോളങ്ങള്‍ വികസിച്ച് അകലുമ്പോഴുണ്ടാകുന്ന പ്രാപഞ്ചിക ശൂന്യതയില്‍ ശ്യാമദ്രവ്യം എന്ന അജ്ഞാത പദാര്‍ഥം വന്നു നിറയുമെന്ന സിദ്ധാന്തമായിരുന്നു അടുത്തത്. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ആകാശ ഗോളങ്ങളെ ഇങ്ങനെ വലിച്ചകറ്റുന്നത് ശ്യാമോര്‍ജമാണെന്ന ആശയം അതൊടൊപ്പം വന്നു. ഇപ്പോഴത്തെ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന്റെ 70 ശതമാനവും ശ്യാമോര്‍ജമാണ്. 25 ശതമാനം ശ്യാമദ്രവ്യമാണ്. അഞ്ചു ശതമാനം മാത്രമാണ് നമുക്കറിയാവുന്ന പദാര്‍ഥങ്ങള്‍. ബെര്‍ക്ക്‌ലിയിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സോള്‍ പേള്‍മറ്റര്‍ (52) 1988-ല്‍ തുടങ്ങിയ സൂപ്പര്‍നോവ കോസ്‌മോളജി പദ്ധതിയുടെ തലവനാണ്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ റീസും(41) ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഷ്മിഡറ്റും(44) 1994-ല്‍ സമാന ഗവേഷണവുമായി ഹൈ-സെഡ് സൂപ്പര്‍നോവ സെര്‍ച്ച് ടീമിന്റെ ഭാഗമായി. പ്രപഞ്ചവിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു ഇതെന്ന് നൊബേല്‍ സമ്മാന ജൂറി വിലയിരുത്തി

ആസ്ട്രോയുടെ സ്വന്തം ലോകോത്തര ആസ്ട്രോ ഫോട്ടോഗ്രാഫര്‍….!!

ആസ്ട്രോ ഫോട്ടോ ഗ്രാഫിയില്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ ആസ്ട്രോ അംഗങ്ങളെ പരിചയപ്പെടാം.... ഗള്‍ഫ് വീക്ക്‌ലി  ലേഖനം :

 

EARTH AND MOON MAKE STARS OF SON AND DAD

Posted On » July 13 - 19, 2011 (Volume:10 / Issue 28)

Thanks to his image entitled ‘Half-Moon Terminator’ the 14-year-old’s award-winning effort taken from a rooftop in Umm Al Hassam has resulted in him being selected as one of the ‘50 favourite’ Canon photographers from around the world.

His celebrated photograph also won him ‘Young Astronomy Photographer 2010 – highly-commended’ in an international competition run by Royal Observatory, Greenwich and BBC Sky at Night magazine from London.

The picture has been published in this month’s special 50th edition of camera-maker Canon’s magazine PhotoPlus.

Carly Drew, staff writer at PhotoPlus, wrote in an email that although Jathin’s father and ace photographer, Premjith Narayanan’s photographs were also shortlisted, only Jathin’s was selected. She said: “The first of Jathin’s images that we looked at were his Formula One shots, so that was our initial choice, but having had a look at your website, we were presented with so many more options!

“As his moon shot had won an award and there was such a great story behind it, there really was no question that it had to go in.”

The moon was back on his mind too for the recent total lunar eclipse which had photographers across the island grabbing their cameras to capture images. The young photographer who is a Class 10 student at Asian School, Umm Al Hassam, attempted to capture the different facets of the moon during the event. This time he used a professional SLR camera that was mounted on an eight-inch Reflective Telescope manufactured by Celestron with an inbuilt GPS.

Sharing an exclusive photograph he captured during 100-minutes of skyward study, Jathin said: “This photo was taken through the telescope 10 minutes before the end of the eclipse. In this case the shadow was moving from left to right and that is the reason it is more illuminated on the left as it is nearing the border of the dark shadow.”

Guiding him in his work was his father Premjith, general manager of Alstom Middle East. He said: “It was just like the car rallies with combined driving by the driver and the navigator. Jathin in this case was the driver and I was simply giving him information from the laptop.

“So, it wasn’t just photography involved here ... it was a combination of many activities. A lot of knowledge about the eclipse is important. Related books and software are of great help. It helps you make your plans and be prepared confidently.

“In this totality period when the moon is dark, it occults (when one object is hidden by another object that passes between it and the observer) many stars which are located light years away. It’s a challenge to take the occultation photos as you need to give the correct exposures to get both the celestial objects clearly.

“As the telescope is tracking only the moon and not the star and there is relative movement of both the objects and in a short period you have to decide the correct camera exposures and get the right image. Jathin has managed to get some nice shots.”

Premjith is a passionate photographer who takes every opportunity he gets to concentrate on travel photography.

Among his latest achievements is the publication of his image - ‘Pelican in flight’, shot in Kenya, in last month’s edition of PhotoPlus under the category ‘Inspirations’ and entitled ‘Great Canon Photographers in Action’.

He said: “It’s an honour to be put in the same platform as professionals from around the world.”

The snap happy father-son duo is also in the process of launching their own sitewww.premjithnarayanan.com which will feature more than 3,000 of their photographs.

Source : http://www.gulfweekly.com/Articles.aspx?articleid=27315 , GULF Weekly,Baharin

സൂര്യനു ചുറ്റും നെപ്ട്യൂണ്‍ ഒന്നു കറങ്ങി വന്നു…..

ശാ­സ്ത്ര­ജ്ഞ­ന്മാ­രു­മാ­യി കണ്ടു­മു­ട്ടി­യ­തില്‍­പ്പി­ന്നെ ­നെ­പ്ട്യൂണ്‍ ഒന്നു­വ­ട്ടം­ചു­റ്റി­വ­ന്നു. സൂ­ര്യ­നെ­യാ­ണ് ആശാന്‍ ഇത്ര­യും കാ­ലം­കൊ­ണ്ടൊ­ന്നു വട്ടം­ചു­റ്റി­പ്പി­ടി­ച്ച­ത്. ഇത്ര­യും കാ­ല­മെ­ന്നു­പ­റ­ഞ്ഞാല്‍ അത്ര­യ­ധി­ക­മൊ­ന്നു­മി­ല്ല, വെ­റും 165 വര്‍­ഷം മാ­ത്രം. ഭൂ­മി­യൊ­ക്കെ 365 ദി­വ­സം­കൊ­ണ്ട് സൂ­ര്യ­നാ­രാ­യ­ണ­നെ ചു­റ്റോ­ടു­ചു­റ്റും കണ്ടു­വ­ന്ദി­ച്ചു­വ­രു­മ്പോ­ഴാ­ണ് നെ­പ്ട്യൂ­ണി­ന്റെ ഈ മെ­ല്ലെ­പ്പോ­ക്കു­സ­മ­ര­മെ­ന്നോര്‍­ക്കു­മ്പോ­ഴാ­ണ് വാര്‍­ത്ത­യി­ലെ കൗ­തു­കം പി­ടി­കി­ട്ടു­ക.

1846­ലാ­ണ് ശാ­സ്ത്ര­ലോ­ക­ത്തി­ന്റെ ദു­ര­ദൃ­ഷ്ടി­യില്‍ നെ­പ്ട്യൂണ്‍ ആദ്യ­മാ­യി പെ­ടു­ന്ന­ത്. സൗ­ര­യൂ­ഥ­ത്തി­ലെ എട്ടാ­മ­ത്തെ­യും ഇപ്പോ­ഴ­ത്തെ കണ­ക്ക­നു­സ­രി­ച്ച് അവ­സാ­ന­ത്തെ­യും ഗ്ര­ഹ­മാ­ണു നെ­പ്ട്യൂണ്‍. അന്നു കണ്ടു­മു­ട്ടിയ അതേ രേ­ഖാം­ശ­ത്തില്‍ ജൂ­ലാ­യ് പതി­മൂ­ന്നി­നാ­ണ്. അതാ­യ­ത് കണ്ട­തില്‍­പ്പി­ന്നെ­യു­ള്ള നെ­പ്ട്യൂ­ണി­ന്റെ ആദ്യ­ത്തെ ബര്‍­ത്ത്ഡേ­..!!

കടപ്പാട് : മലയാളം വെബ്‌ പോര്‍ട്ടല്‍

 

Astronomy Events for May 2011

May 2: Jupiter and Mars just half degree apart, low in the East at the time of dawn
May 3: New Moon
May 7: Mercury and Venus just 1.5 degrees apart, low in the East at the time of dawn
May 7: Mercury Greatest Western Elongation
May 10: Jupiter, Venus and Mercury form a perfect triangle in the East at the time of dawn.
May 11: Jupiter and Venus within a degree apart in the East at the time of dawn.
May 11: A First Quarter Moon is just 5.5 degrees from Regulus
May 14: High in the South-East at the time of Dusk is the pair of Saturn and Porrima close to the Waxing Gibbous Moon making a nice view!
May 15: See the pattern formed by Jupiter, Venus, Mercury and Mars in the Early Morning Eastern Sky. The Moon is nearly 6 degrees from Spica
May 17: Full Moon
May 21: Mars, Venus and Mercury form a perfect triangle in the East at Dawn!
May 22: Neptune Western Quadrature
May 23: Venus and Mars just 1 degree apart!
May 25: Last Quarter Moon
May 29: A Waning Crescent Moon is just nearly 7 degrees from Jupiter before dawn.
May 31: A Waning Crescent Moon (just 3% illuminated) is just 4 degrees from Venus.

This is how AASTRO debunked the ‘Super Moon Hoax’

There were widely spread rumors and  fear among the people over chances of natural disasters and occurrence of unusual phenomenon because of  'Super Moon effect'  these days.Speculations have moved the goalposts to within 1 or 2 weeks of a supermoon to suggest a causal relationship with specific natural disasters such as the 2011 Tōhoku earthquake and tsunami. Such a widening of the effect window is unjustified since the Moon was further from the Earth than average, making a super moon effect impossible.

A supermoon is bigger and brighter than an ordinary full moon. The reason: the moon’s orbit around the Earth is elliptical, not round. And so when the elliptical path passes closest to Earth a full moon becomes 14 per cent wider and 30 per cent brighter than an average full moon. Not since 1992 has the moon passed as close to Earth as happened on Saturday night.

 

The supermoon of March 19, 2011 (right) compared to a more average moon of December 20, 2010 (left)

 

AASTRO Kerala took effective efforts  and organised activities at various levels to debunk this controversy.AASTRO Kozhikkode chapter organised classes and demonstration sessions thorough out the district.hundereds of people gathered to take in their fill of the ‘supermoon' that rose on Saturday night sky.Observations were arranged in places like Eranjikkal, Mananchira, Thondayadu, Mukkam, Balussery, Nadakkavu, Perambra,Madappally,Kuttikkaattoor,Kundamangalam and so on.Programmes were organised in different educational institutions too.

Through out the state,AASTRO organised moon watching sessions to strike out the 'hoax'.On cyberspace,AASTRO posted many articles and links over internet to make the science behind super moon clear.One of them can be found here : http://aastro.org/2011/03/super-moon/

Some studies have reported a weak correlation between lunar activity and shallow, very low intensity earthquakes. However, no evidence has been found of any correlation with major earthquakes.The 2011 Tōhoku earthquake and tsunami is the only earthquake of 8.0 magnitude or greater to have occurred within 2 weeks of the 14 extreme supermoons from 1900 to the present date,suggesting that the claim of a supermoon effect on the incidence of large-scale earthquakes is unjustified.

v s/AASTRO

 

 

Super Moon?

"അറിഞ്ഞില്ലേ ഒരു മഹാ ദുരന്തം വരാന്‍ പോകുന്നു... വരുന്ന 19 നു ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് വരുന്നു. അപ്പോള്‍ ചന്ദ്രന്റെ ആകര്‍ഷണം കാരണം ഇവിടെ ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം, വെള്ളപ്പൊക്കം അങ്ങനെ ദുരന്തങ്ങളുടെ പരമ്പര തന്നെ ഉണ്ടാവുമത്രേ. ജപ്പാനിലെ ദുരന്തം ഒരു തുടക്കം മാത്രം..."

 

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ കേള്‍ക്കുന്ന കഥകളുടെ ചുരുക്കമാണ് മേല്‍ എഴുതിയത്. ആളുകള്‍ക്ക് പറഞ്ഞു ബഹളം വെക്കാന്‍ മറ്റൊരു വിഷയം. പക്ഷെ പല അടിസ്ഥാന ശാസ്ത്ര സത്യങ്ങളെയും കുറിച്ച് പോതുജനത്തിനുള്ള അറിവില്ലായ്മയുടെ തെളിവ് കൂടിയാണ് ഇത്തരം കഥകളുടെ പ്രചരണം.

 

ഇനി ഈ കഥയുടെ പിന്നിലെ സത്യം അറിയാന്‍ ശ്രമിക്കാം...

 

ചന്ദ്രന്‍ ഭൂമിയുടെ ഒരു ഉപഗ്രഹം എന്ന നിലയില്‍ ഭൂമിയെ വലം വെക്കാന്‍ വിധിക്കപ്പെട്ട ആളാണല്ലോ. ചന്ദ്രന്റെ പരിക്രമണ പഥം അഥവാ ഓര്‍ബിറ്റ് ദീര്‍ഘ വൃത്തമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം മാറിക്കൊണ്ടിരിക്കും.

Moon's orbit

 

 

 

 

 

 

 

 

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം perigee എന്നും ഏറ്റവും അകലെ പോകുന്ന സ്ഥാനം apogee എന്നും അറിയപ്പെടുന്നു(ചിത്രം)

 

ചന്ദ്രന്‍ ഭൂമിയെ ഒരുതവണ വലം വെക്കാന്‍ 27.32 ദിവസം എടുക്കുന്നുണ്ട്. അതായത് 27.32 ദിവസത്തില്‍ ഒരിക്കല്‍ വീതം ചന്ദ്രന്‍ പെരിഗീയിലൂടെ കടന്നു പോകുന്നുണ്ട്. perigee യില്‍ എത്തുമ്പോള്‍ ചന്ദ്രന്‍ ഭൂമിയില്‍ ചെലുത്തുന്ന ആകര്‍ഷണബലം apogee നിന്നും ചെലുതുന്നതിനേക്കാള്‍ ഏകദേശം 20 ശതമാനം കൂടുതലായിരിക്കും എന്നത് സത്യമാണ്. പക്ഷെ വേലിയേറ്റങ്ങളുടെ ശക്തി കൂടുന്നതുപോലുള്ള ചില ചെറിയ മാറ്റങ്ങള്‍ക്ക് അപ്പുറം ഒന്നും ചെയ്യാന്‍ ഇത് പര്യാപ്തമല്ല.

 

വരുന്ന മാര്‍ച്ച്‌ 19 നു സംഭവിക്കുന്നത് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസമാണ്. പതിവിലും വലിപ്പം കൂടിയതായി ചന്ദ്രബിംബം കാണപ്പെടുന്ന അവസ്ഥ ആയതുകൊണ്ടാണ്‌ ആ പേര്‍ അതിനു കൈവന്നത്. ചന്ദ്രന്‍ പെരിഗീയില്‍ വരുന്ന എല്ലാ അവസരങ്ങളിലും ഇത് സംഭവിക്കാറില്ല. അതിനു ചന്ദ്രന്റെ പെരിഗീയില്‍ എത്തലും പൂര്‍ണ ചന്ദ്രനും ഒരുമിച്ച് സംഭവിക്കണം. ചന്ദ്രന്റെ വൃദ്ധി -ക്ഷയങ്ങള്‍ (ചന്ദ്രക്കലമുതല്‍ പൂര്‍ണചന്ദ്രന്‍ വരെയുള്ള ചന്ദ്രന്റെ രൂപമാറ്റങ്ങള്‍) യഥാര്‍ഥത്തില്‍ സൂര്യനാല്‍ പ്രകാശിപ്പിക്കപ്പെടുന്ന ചന്ദ്രന്റെ ഭാഗം, ഭൂമിയെ അപേക്ഷിച്ച് അതിന്റെ സ്ഥാനം മാറുന്നതിനാല്‍ പല അളവുകളില്‍ നമുക്ക് ദ്രിശ്യമാകുന്നതാണ്.

 

 

 

 

 

 

 

 

 

ചിത്രം കാണുക. അതില്‍ ചന്ദ്രന്റെ സ്ഥാനവും അതാതു സ്ഥാനങ്ങളില്‍ ചന്ദ്രന്‍ ഭൂമിയില്‍ എങ്ങനെ കാണപ്പെടും എന്നുമാണ് കാണിച്ചിരിക്കുന്നത്. ചന്ദ്രന്‍ കൃത്യമായി സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സമയം ചന്ദ്രന്റെ പ്രകാശിതമായ ഭാഗം നമുക്ക് കാണാന്‍ കഴിയില്ല. അതാണ്‌ അമാവാസി. അതുപോലെ ഭൂമി കൃത്യം സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോള്‍ പൌര്‍ണമി സംഭവിക്കും എന്ന് കാണാന്‍ പ്രയാസമില്ലല്ലോ.

ചുരുക്കി പറഞ്ഞാല്‍, സൂര്യന്റെ സ്ഥാനം കൂടി അനുയോജ്യമായിരുന്നാല്‍ മാത്രമേ 'സൂപ്പര്‍ മൂണ്‍' സംഭവിക്കൂ. ചന്ദ്രന്‍ പെരിഗീയില്‍ ആയിരിക്കുകയും, ഭൂമിയും സൂര്യനുമായി നേര്‍രേഖയില്‍ ആയിരിക്കുകയും ചെയ്യുമ്പോള്‍ സൂര്യന്റെ ആകര്‍ഷണം കാരണം ചന്ദ്രന്റെ ഓര്‍ബിറ്റ് നു അല്പം 'വലിവ്' സംഭവിക്കുകയും തുടര്‍ന്ന് ചന്ദ്രന്‍ ഒരല്പം കൂടി ഭൂമിയോട് അടുത്തു വരുകയും ചെയ്യും. അതാണ്‌ ഈ മാര്‍ച്ച്‌ 19 നു സംഭവിക്കാന്‍ പോകുന്നത്. അന്ന് നമ്മുടെ അമ്പിളിമാമന്‍ കാണാന്‍ കൂടുതല്‍ സുന്ദരനായിരിക്കും...

 

ഭൂമിയില്‍ ഇതിനു മുന്‍പ് ഉണ്ടായതിലും അപ്പുറം വലിയ ദുരന്തങ്ങളൊന്നും സൃഷ്ട്ടിക്കാന്‍ ഈ പ്രതിഭാസത്തിനു കഴിവില്ല. പിന്നെ ഇത്തരം ലോകാവസാന കഥകള്‍ പ്രച്ചരിപ്പിക്കുന്നതുകൊന്ദ് കുറെ പേരെങ്കിലും ഇതിനെ പറ്റി കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കും... പിന്നെ എന്നെ പോലുള്ളവര്‍ക്ക് ഇങ്ങനെ ചില പ്രചാരവേലകള്‍ കൂടി നടത്തുകയും ആവാമല്ലോ...

 

അതിനാല്‍ കൂടുതല്‍ കഥകള്‍ പ്രതീക്ഷിച്ചു കൊണ്ട്...

Vaisakhan Thampi D S, AASTRO Kerala

PLANET ROUND UP_MARCH 2011

MARS: Mars is lost in the solar glare!

URANUS: Very low in West. The planet will be on conjunction on 21st March.

JUPITER: Getting low in the Western sky and will be paired with Mercury from March 12 to March 20.

SATURN: Rises around 9:30 pm at the month’s beginning and well placed in the sky at the time of midnight. The planet will show 19 arc seconds wide disc during March.

 

VENUS: The brightest planet will be just 1 degree from the Moon on the morning of 1st March.It will be nicely paired with the Crescent Moon on the morning of 1stMarch and will be just 10’ apart from Neptune on the morning of 27th March.

NEPTUNE: Will emerge from the eastern morning sky by March 8. It will be very close to brilliant Venus on 27th March.

MERCURY: Will climb up in the Western evening sky around 8-9 March. The inner-most planet will be just 21’ from Uranus on the evening of 9th March but very low near the Western horizon. The planet will be paired with Jupiter during mid-March and will be at Greatest Elongation on 23rd March.

ASTRONOMY EVENTS FOR MARCH 2011

March 5: New Moon
March 5/6: A day for the Messier Marathon. Locate all the Messier Objects in one night!
March 7: A very thin Waxing Crescent Moon (6% illuminated) is 8.5 degrees NE of Jupiter, very low in the West Just after Sunset
March 11: A six days old Waxing Crescent Moon is just 4.5 degrees SE of Pleiades at the time of evening
March 13: First Quarter Moon
March 15: See Mercury and Jupiter just 2 degrees apart! The pair is very low in the West around 7:30pm

 


March 17: The Moon within 6 degrees of Regulus
March 19: Full Moon
March 20: See The Moon paired with Saturn in the East around 8:30pm. They are nearly 7.5 degrees apart.
March 21: Uranus Conjunction
March 21: See The Moon 5.5 degrees E-SE of Spica in the East before mid-night
March 23: Mercury Greatest Eastern Elongation
March 25: The Moon within 6.5 degrees of Antares before dawn
March 26: Last Quarter Moon
March 27: Use telescopes to reveal tiny Neptune (mag 8) just 10’ from brilliant Venus in the Eastern sky before dawn!
March 31: A Waning Crescent Moon (11% illuminated) is just 5.5 degrees from Venus at the time of dawn