ആസ്ട്രോ കോഴിക്കോട് ഘടകത്തിന്‍റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും പൊതു ജനങ്ങള്‍ക്കുമായി സംഘടിപ്പിച്ചിരിക്കുന്ന മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പ്രതിവാര ക്ലാസ്സുകള്‍ ആരംഭിച്ചു. ശ്രീ കെ ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍ പഠന പരമ്പര ഉത്ഘാടനം ചെയ്തു സംസാരിച്ചു.ആസ്ട്രോ സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ.കെ.പാപ്പൂട്ടി ആദ്യ ക്ലാസ് നയിച്ചു.
ജ്യോതിശാസ്ത്രചരിത്രം, നക്ഷത്ര രാശികള്‍, സൂര്യ - ചാന്ദ്ര മാസങ്ങള്‍ തുടങ്ങി പ്രാഥമിക ധാരണകളെ സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുകയുണ്ടായി.ആസ്ട്രോ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക,ജ്യോതിശാസ്ത്ര പ്രചാരണത്തിനായി കൂടുതല്‍ ആളുകളെ സജ്ജമാക്കുക, പൊതുജനങ്ങള്‍ക്ക് ശാസ്ത്ര - ജ്യോതിശാസ്ത്ര വിഷയങ്ങളിലും അനുബന്ധമായുള്ള മേഖലകളിലും കൂടുതല്‍ അറിവു പകരുക,ഈ വിഷയങ്ങള്‍ സംബന്ധമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ വാരാദ്യ ദിവസങ്ങളിലും ഈ പരിപാടി ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കു ചേരുന്നതിനും സംഘാടകരെ ബന്ധപ്പെടുവാനുള്ള നമ്പര്‍ : ആസ്ട്രോ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ : +91-9447731394 / +91-4952-461394
അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ഗവ.വനിതാ കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആദ്യവാരം വിദ്യാര്‍ത്ഥി കള്‍ക്കും പോതുജനങ്ങള്‍ക്കുമായി ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. കോളേജിലെ ആസ്ട്രോ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനം ഒരുക്കിയിരുന്നു. നഗരത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍,പൊതുജനങ്ങള്‍, ശാസ്ത്ര തല്പരര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. പ്രപഞ്ച സൌന്ദര്യത്തിന്റെ മനോഹാരിത ഒപ്പിയെടുത്ത ഹബ്ബിള്‍ ചിത്രങ്ങളോടൊപ്പം അവയെ സംബന്ധിച്ചുള്ള അനുബന്ധ വിശദാംശങ്ങളും ക്ലബ്ബ് അംഗങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചു. ജില്ലയിലെ സജീവമായ ആസ്ട്രോ ക്ലബ്ബുകളില്‍ ഒന്നാണ് ഗവ.വനിതാ കോളേജില്‍ പ്രവര്‍ത്തിച്ചു വരുന്നത്. നവംബറില്‍ ആസ്ട്രോ ക്ലബ്ബ് ഉത്ഘാടനത്തോട് അനുബന്ധിച്ച് വി എസ എസ സി യില്‍ നിന്നുള്ള ഡോ.രാജശേഖര്‍ നയിച്ച പ്രപഞ്ച വിജ്ഞാനീയത്തെ സംബന്ധിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. വരും കാലയളവിലും ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വൈവിവിധ്യമാര്‍ന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു.
Dec 10: A total lunar eclipse will take place on December 10, 2011. It will be visible from all of Asia and Australia, seen as rising over Eastern Europe, and setting over northwest North America. In the Philippines, the lunar eclipse is seen visible just after sunset.
Dec 13/14: The Geminids will peak and will likewise be completely obscured by an almost-full Moon in Gemini.
Dec 18: Last Quarter Moon
Dec 20: A Crescent Moon is just within 2.5 degrees from Spica
Dec 23: See the Crescent Moon (just 4% illuminated) just 3 degrees from Mercury, very low in the east at the time of dawn.
Dec 23: Uranus Eastern Quadrature
Dec 23: Mercury Greatest Elongation
Dec 24: New Moon
Dec 27: A 3 days old Crescent Moon within 6.5 degrees from Venus in the western sky shortly after sunset
AASTRO Club,the third of its kind in Thiruvananthapuram city was inaugurated in H. H. The Maharaja's College for Women on 21st October, accompanied by a lecture on 'Mysteries of the cosmos'. The lecture was given by Sri. S Rajasekar, scientist, VSSC. The inaugural session conducted at the seminar hall of the college was inaugurated by Principal of the college Dr. Sushama. Dr. Shankara Sharma presided over the meeting where Vaisakhan Thampi ( Secretary, AASTRO Kerala) gave a welcome speech. Ms. Lekshmi Nair was selected as the convener of AASTRO club and Dr. Sankara Sharma as the staff adviser.
പ്രപഞ്ച വികാസത്തിന്‍റെ വേഗം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണെന്ന് കണ്ടെത്തിയ മൂന്നു ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ കരസ്ഥമാക്കി. അമേരിക്കയില്‍ നിന്നുള്ള സോള്‍ പേള്‍മറ്ററും ആഡംറീസും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബ്രയാന്‍ ഷ്മിഡറ്റും ഒരു കോടി സ്വീഡിഷ് ക്രോണറി (7. 13 കോടി രൂപ) ന്റെ സമ്മാനത്തുക പങ്കുവെക്കും. സൂപ്പര്‍നോവയെന്നു വിളിക്കുന്ന നക്ഷത്രസ്‌ഫോടനങ്ങളെ നിരീക്ഷിച്ച് ഇവര്‍ നടത്തിയ ഗവേഷണം മഹാവിസ്‌ഫോടനത്തിലൂടെ ജന്മമെടുത്ത പ്രപഞ്ചം അന്നുമുതല്‍ വികസിച്ചുകൊണ്ടേിയിരിക്കുകയാണെന്ന സിദ്ധാന്തം ശരിവെക്കുന്നതായിരുന്നു. എന്നാല്‍, ഈ വികാസത്തിന്റെ വേഗം കൂടിക്കൂടിവരികയാണെന്ന ഞെട്ടിക്കുന്ന വസ്തുതയും അവര്‍ ശാസ്ത്രലോകത്തെയറിയിച്ചു.
ഇന്ധനം തീരുന്ന നക്ഷത്രം ഗുരുത്വാകര്‍ഷണം മൂലം അതിദ്രുതം പൊട്ടിയമരുന്ന അവസ്ഥയാണ് സൂപ്പര്‍നോവ. എല്ലാ സൂപ്പര്‍നോവകളുടെയും സ്‌ഫോടന തീവ്രത ഏറെക്കുറെ സമാനമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നു ദൃശ്യമാകുന്ന പ്രകാശമാനം അവയിലേക്കുള്ള അകലത്തിന്റെ സൂചകമായെടുക്കാം. പ്രകാശരാജിയിലെ വര്‍ണവ്യത്യാസത്തില്‍ നിന്ന് എത്രവേഗത്തിലാണവ നീങ്ങുന്നതെന്നും മനസ്സിലാക്കാം. കൂടുതല്‍ ദൂരത്തിലുള്ള സൂപ്പര്‍നോവകള്‍ അടുത്തുള്ളവയെ അപേക്ഷിച്ചു മന്ദഗതിയിലാണ് നീങ്ങുന്നത് എന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍, ദൂരം കൂടുന്നതിനനുസരിച്ച് അവ അകലുന്നതിന്റെ വേഗവും കൂടിവരികയാണെന്ന് മൂന്നു ഗവേഷകരും കണ്ടെത്തി. പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗം കൂടിക്കൂടി വരികയാണ് എന്നാണതിന്നര്‍ഥം. പ്രപഞ്ച വിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഈ കണ്ടെത്തല്‍ അസ്വസ്ഥ ജനകമായ ചോദ്യങ്ങള്‍ക്കും അതിനുത്തരമായി പുതിയ സിദ്ധാന്തങ്ങള്‍ക്കും വഴിയൊരുക്കി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം സാന്ദ്രത നന്നെ കുറഞ്ഞ് തണുത്തുറഞ്ഞ ശൂന്യതയായി അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് അതോടെയാണ് ശാസ്ത്രജ്ഞര്‍ ചിന്തിച്ചുതുടങ്ങിയത്. പ്രപഞ്ച ഗോളങ്ങള്‍ വികസിച്ച് അകലുമ്പോഴുണ്ടാകുന്ന പ്രാപഞ്ചിക ശൂന്യതയില്‍ ശ്യാമദ്രവ്യം എന്ന അജ്ഞാത പദാര്‍ഥം വന്നു നിറയുമെന്ന സിദ്ധാന്തമായിരുന്നു അടുത്തത്. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ആകാശ ഗോളങ്ങളെ ഇങ്ങനെ വലിച്ചകറ്റുന്നത് ശ്യാമോര്‍ജമാണെന്ന ആശയം അതൊടൊപ്പം വന്നു. ഇപ്പോഴത്തെ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന്റെ 70 ശതമാനവും ശ്യാമോര്‍ജമാണ്. 25 ശതമാനം ശ്യാമദ്രവ്യമാണ്. അഞ്ചു ശതമാനം മാത്രമാണ് നമുക്കറിയാവുന്ന പദാര്‍ഥങ്ങള്‍. ബെര്‍ക്ക്‌ലിയിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സോള്‍ പേള്‍മറ്റര്‍ (52) 1988-ല്‍ തുടങ്ങിയ സൂപ്പര്‍നോവ കോസ്‌മോളജി പദ്ധതിയുടെ തലവനാണ്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ റീസും(41) ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഷ്മിഡറ്റും(44) 1994-ല്‍ സമാന ഗവേഷണവുമായി ഹൈ-സെഡ് സൂപ്പര്‍നോവ സെര്‍ച്ച് ടീമിന്റെ ഭാഗമായി. പ്രപഞ്ചവിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു ഇതെന്ന് നൊബേല്‍ സമ്മാന ജൂറി വിലയിരുത്തി
The first human spaceflight took place on April 12, 1961, when cosmonaut Yuri Gagarin made one orbit around the Earth aboard the Vostok 1 spacecraft, launched by the Soviet space program and designed by the rocket scientist Sergey Korolyov.As of 2010, human spaceflight missions have been conducted by the former Soviet Union/(Russia), the United States, the People's Republic of China and by the private spaceflightcompany Scaled Composites.Several other countries and space agencies have announced and begun human spaceflight programs by their own technology, including India (ISRO), Ecuador (EXA), Japan (JAXA),Iran (ISA) and Malaysia (MNSA).
Currently the following spacecraft and spaceports are used for launching human spaceflights:
Soyuz with Soyuz rocket—Baikonur Cosmodrome
Space Shuttle—Kennedy Space Center
International Space Station (ISS)—Assembled in orbit; crews transported by the previous two spacecraft
Shenzhou spacecraft with Long March rocket—Jiuquan Satellite Launch Center
Historically, the following spacecraft and spaceports have also been used for human spaceflight launches:
Vostok—Baikonur Cosmodrome
Mercury—Cape Canaveral Air Force Station
Voskhod—Baikonur Cosmodrome
X-15—Edwards Air Force Base,[4] (two internationally recognized suborbital flights in program)
Gemini—Cape Canaveral Air Force Station
Apollo—Kennedy Space Center (Apollo 7 at Cape Canaveral Air Force Station)
Salyut space station—Baikonur Cosmodrome
Almaz space station—Baikonur Cosmodrome (Almaz was a series of military space stations under cover of the civilian name Salyut)
Skylab space station—Kennedy Space Center
Mir space station—Baikonur Cosmodrome
SpaceShipOne with White Knight—Mojave Spaceport
As you can see, international collaboration has been key to the success of humans in space. The theme for World Space Week 2011 is "50 Years of Human Spaceflight." The theme is selected to increase the impact of World Space Week on all humanity. Further, by using a uniform theme globally, World Space Week demonstrates unprecedented global cooperation in space. AASTRO will organise vivid activities on the occasion.Please do join us in celebrating these great accomplishments.
ജ്യോതിശാസ്ത്ര - ജ്യോതിര്‍ഭൌതിക (Astronomy & Astrophysics ) വിഷയങ്ങളിലെ ഗവേഷണത്തിനും ഉന്നത പഠനങ്ങള്‍ക്കുമായുള്ള അന്തര്‍ സര്‍വകലാശാല കേന്ദ്രമായ പൂനയിലെ IUCAA (Inter University Centre for Astronmy and Astrophysics ) വരും വര്‍ഷത്തേക്കുള്ള പി എച് ഡി പ്രവേശന പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു.അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ :
Astronomers have announced the discovery of orbiting stars like our sun, and one of these — named HD85512b — is generating excitement among scientists as a possible candidate for harboring life. This extraordinary haul of new planets, made by a team of astronomers using data gathered at the European Southern Observatory in Chile, increases the number of known "exoplanets" orbiting distant suns to 573. Here, a brief guide:
How did astronomers discover these planets?
They used an instrument known as the High Accuracy Radial velocity Planet Searcher, or HARPS. The HARPS instrument can tell when a distant star "wobbles" slightly. This consistent pattern of back-and-forth movement suggests that a distant star is being orbited by a planet, and the star's wobbling is the result of that planet's gravitational pull. That's how the astronomers located 16 "" among the 50 new planets.
This artist’s impression shows the planet HD 85512b orbiting the Sun-like star HD 85512 about 35 light-years from Earth. This planet is about 3.6 times as massive as the Earth is at the edge of the habitable zone around the star, where liquid water, and perhaps even life, could potentially exist. CREDIT: ESO/M. Kornmesser View full size image
What exactly is a "super-Earth"?
Any planet that's up to 10 times the size of Earth. Dozens are known to exist. These planets may be rocky or gaseous, and there's no guarantee that they are in the "Goldilocks" zone of not too hot and not too cold to contain liquid water or other criteria needed to sustain life. However, many astronomers believe that a planet the size of a super-Earth is the ideal place for finding the right conditions for biological activity.
Could planet HD85512b really harbor life?
Maybe. The conditions seem ideal, since the planet is close enough to its sun to have liquid water on its surface, and its size suggests that it could have a solid, rocky surface. "If we are really, really lucky, this planet could be a habitat" says astronomer Lisa Kaltenegger of the Max Planck Institute in Germany, .
How will we know for sure
First, astronomers need a photograph of the planet to look for signs of water, carbon dioxide, and other compounds. No telescope is sensitive enough for that high-resolution image, since the planet is about 36 light-years away. But construction on a powerful new telescope, the European Extremely Large Telescope, will begin next year, and that instrument could answer many questions about distant planets like HD85512b.
വീണ്ടും ഒരു ഓണക്കാലം കൂടി എത്തി ചേര്‍ന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതി മത വര്‍ഗ ഭേദമന്യേ ഓണക്കാര്യങ്ങളില്‍ പങ്കു ചേര്‍ന്നു തുടങ്ങിക്കഴിഞ്ഞു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു......
ഓണത്തിന്‍റെ ജ്യോതിശാസ്ത്രം അറിയാമോ? ഭാരതത്തിൽ സിംഹമായി കണക്കാക്കുന്ന നക്ഷത്രരാശിയാണ് 'ചിങ്ങം'. കൊല്ലവർഷത്തിലെ പ്രഥമ മാസം. കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. ക്രി.പി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയുംസൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർത്താണ്ഡ വർമ്മയാണു കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് ഉള്ളത്.
സൂര്യൻ ഓണക്കാലത്ത് അഥവാ മലയാളമാസം ചിങ്ങത്തിൽ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഏപ്രിൽ മാസം മുഴുവനും ചിങ്ങം രാശി കാണാൻ കഴിയും. M65, M66, M95, M105, NGC 3268 എന്നീ ഗ്യാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം.
ചിങ്ങം രാശി
ചിങ്ങത്തിന്റെ തലഭാഗം ഒരു അരിവാൾ പോലെയാണ്. ഇതാണ് മകം നക്ഷത്രം. സോസ്മ, ചോർട്ട് എന്നിയാണ് പൂരം നക്ഷത്രം. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്നത് ഉത്രം.റെഗുലസ് (α Leonis), ദെനെബോല (β Leonis), അൽജിബ (γ1 Leonis), സോസ്മ (δ Leo), ചോർട്ട് (θ Leo), അൽ മിൻലിയർ അൽ ആസാദ് (κ Leo ), അൽത്തെർഫ് (λ Leo), സുബ്രാ (ο Leo ) എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. 11 നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
വോൾഫ് 359 എന്ന നക്ഷത്രം ഭൂമിയുടെ അടുത്തു കിടക്കുന്ന നക്ഷത്രങ്ങളിൽ ഒന്നാണ് (7.78 പ്രകാശവർഷം). സൂര്യനിൽ നിന്ന് 33 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 436 (Gliese 436) എന്ന നക്ഷത്രത്തിന് നെപ്ട്യൂണിന് തുല്യമായ പിണ്ഡമുള്ള ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ബാലസാഹിത്യകൃതികളുടെ പ്രോത്സാഹനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ ചൊവ്വാഴ്ച തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സുനില്‍ ഗംഗോപാദ്ധ്യായ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.മലയാളത്തില്‍നിന്ന് ആസ്ട്രോ കേരളയുടെ പ്രസിഡണ്ട് പ്രൊഫ്.കെ. പാപ്പൂട്ടി അര്‍ഹനായി.
ബാലസാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഏര്‍പ്പെടുത്തിയത്. ഓരോ ഭാഷയ്ക്കും വേണ്ടി ഏര്‍പ്പെടുത്തിയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന പത്ത് കൃതികളില്‍നിന്ന് ഒന്നുവീതം തിരഞ്ഞെടുക്കുകയായിരുന്നു.പാപ്പൂട്ടി മാഷുടെ 'ചിരുതക്കുട്ടിയും മാഷും' എന്ന ശാസ്ത്ര നോവലിനാണ് പുരസ്കാരം. കേരളത്തില്‍നിന്നു ബാലസാഹിത്യ വിഭാഗത്തില്‍ നാനൂറിലധികം കൃതികള്‍ ലഭിച്ചതായി സുനില്‍ ഗംഗോപാദ്ധ്യായ പറഞ്ഞു.
വര്‍ഷങ്ങളായി ശാസ്ത്രകേരളത്തിലൂടെയും മറ്റും മലയാളികള്‍ക്ക് പരിചിതമാണ് ചിരുതക്കുട്ടിയുടെ നിഷ്ക്കളങ്കമായ കൌതുകങ്ങളും ചോദ്യങ്ങളും. ശാസ്ത്ര - സാമൂഹ്യ രംഗങ്ങളിലെ ഗൌരവമാര്‍ന്ന വിഷയങ്ങളും സംശയങ്ങളും ഒക്കെ ലളിതവും രസകരവുമായ രീതിയില്‍ അവതരിപ്പിക്കുന്നതിലെ പാപ്പൂട്ടി മാഷുടെ എഴുത്തിന്‍റെ അസാമാന്യമായ പാടവമാണ് ചിരുതക്കുട്ടിയുടെ നിഷ്ക്കളങ്കമായ വാക്കുകളിലൂടെ കാണാന്‍ കഴിയുക.
വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഭൌതികശാസ്ത്ര വിഭാഗം തലവനായും സംസ്ഥാന സര്‍വ വിജ്ഞാനകോശ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടറായും ഒക്കെ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗം,ശാസ്ത്രകേരളം മാസികയുടെ എഡിറ്റര്‍,ആസ്ട്രോ കേരളയുടെ പ്രസിഡണ്ട് എന്നീ ചുമതലകളും അദ്ദേഹം നിര്‍വഹിക്കുന്നു.പാപ്പൂട്ടി മാഷുടെ ഈ പുരസ്കാര നേട്ടത്തില്‍ ഏറ്റവും അഭിമാനിക്കുന്നത് ആസ്ട്രോ തന്നെ. ശാസ്ത്രപ്രചാരണ രംഗത്ത് പ്രത്യേകിച്ച് കുട്ടികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പുരസ്കാരലബ്ധി ഊര്‍ജം പകരുമെന്നതില്‍ സംശയമില്ല. പ്രിയപ്പെട്ട പാപ്പൂട്ടി മാഷിനു ഈ വേളയില്‍ മുഴുവന്‍ ആസ്ട്രോ കുടുംബത്തിന്‍റെയും ആശംസകള്‍. മാഷുടെ ഈ മെയില്‍ വിലാസം : pappootty@gmail.com
Galaxy is a professional WordPress theme which is perfect for corporate business websites and blogs. It features a modern design, post excerpts with thumbnails, header, background, fixed-width, widget-ready and threaded comments. Galaxy theme also comes with custom Menus support and other cool features. Tested with major browsers – Mozilla Firefox, Internet Explorer, Opera, Safari and Chrome. Check Galaxy Official Page in case you need directions.