Category Archives: Extra Galactic
ASTRONOMY EVENTS FOR MAY 2012
ഭൗതികശാസ്ത്ര നൊബേല്‍ പ്രപഞ്ചവികാസ വേഗത്തിന്
പ്രപഞ്ച വികാസത്തിന്‍റെ വേഗം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണെന്ന് കണ്ടെത്തിയ മൂന്നു ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ കരസ്ഥമാക്കി. അമേരിക്കയില്‍ നിന്നുള്ള സോള്‍ പേള്‍മറ്ററും ആഡംറീസും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബ്രയാന്‍ ഷ്മിഡറ്റും ഒരു കോടി സ്വീഡിഷ് ക്രോണറി (7. 13 കോടി രൂപ) ന്റെ സമ്മാനത്തുക പങ്കുവെക്കും. സൂപ്പര്‍നോവയെന്നു വിളിക്കുന്ന നക്ഷത്രസ്‌ഫോടനങ്ങളെ നിരീക്ഷിച്ച് ഇവര്‍ നടത്തിയ ഗവേഷണം മഹാവിസ്‌ഫോടനത്തിലൂടെ ജന്മമെടുത്ത പ്രപഞ്ചം അന്നുമുതല്‍ വികസിച്ചുകൊണ്ടേിയിരിക്കുകയാണെന്ന സിദ്ധാന്തം ശരിവെക്കുന്നതായിരുന്നു. എന്നാല്‍, ഈ വികാസത്തിന്റെ വേഗം കൂടിക്കൂടിവരികയാണെന്ന ഞെട്ടിക്കുന്ന വസ്തുതയും അവര്‍ ശാസ്ത്രലോകത്തെയറിയിച്ചു.
ഇന്ധനം തീരുന്ന നക്ഷത്രം ഗുരുത്വാകര്‍ഷണം മൂലം അതിദ്രുതം പൊട്ടിയമരുന്ന അവസ്ഥയാണ് സൂപ്പര്‍നോവ. എല്ലാ സൂപ്പര്‍നോവകളുടെയും സ്‌ഫോടന തീവ്രത ഏറെക്കുറെ സമാനമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നു ദൃശ്യമാകുന്ന പ്രകാശമാനം അവയിലേക്കുള്ള അകലത്തിന്റെ സൂചകമായെടുക്കാം. പ്രകാശരാജിയിലെ വര്‍ണവ്യത്യാസത്തില്‍ നിന്ന് എത്രവേഗത്തിലാണവ നീങ്ങുന്നതെന്നും മനസ്സിലാക്കാം. കൂടുതല്‍ ദൂരത്തിലുള്ള സൂപ്പര്‍നോവകള്‍ അടുത്തുള്ളവയെ അപേക്ഷിച്ചു മന്ദഗതിയിലാണ് നീങ്ങുന്നത് എന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍, ദൂരം കൂടുന്നതിനനുസരിച്ച് അവ അകലുന്നതിന്റെ വേഗവും കൂടിവരികയാണെന്ന് മൂന്നു ഗവേഷകരും കണ്ടെത്തി. പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗം കൂടിക്കൂടി വരികയാണ് എന്നാണതിന്നര്‍ഥം. പ്രപഞ്ച വിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഈ കണ്ടെത്തല്‍ അസ്വസ്ഥ ജനകമായ ചോദ്യങ്ങള്‍ക്കും അതിനുത്തരമായി പുതിയ സിദ്ധാന്തങ്ങള്‍ക്കും വഴിയൊരുക്കി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം സാന്ദ്രത നന്നെ കുറഞ്ഞ് തണുത്തുറഞ്ഞ ശൂന്യതയായി അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് അതോടെയാണ് ശാസ്ത്രജ്ഞര്‍ ചിന്തിച്ചുതുടങ്ങിയത്. പ്രപഞ്ച ഗോളങ്ങള്‍ വികസിച്ച് അകലുമ്പോഴുണ്ടാകുന്ന പ്രാപഞ്ചിക ശൂന്യതയില്‍ ശ്യാമദ്രവ്യം എന്ന അജ്ഞാത പദാര്‍ഥം വന്നു നിറയുമെന്ന സിദ്ധാന്തമായിരുന്നു അടുത്തത്. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ആകാശ ഗോളങ്ങളെ ഇങ്ങനെ വലിച്ചകറ്റുന്നത് ശ്യാമോര്‍ജമാണെന്ന ആശയം അതൊടൊപ്പം വന്നു. ഇപ്പോഴത്തെ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന്റെ 70 ശതമാനവും ശ്യാമോര്‍ജമാണ്. 25 ശതമാനം ശ്യാമദ്രവ്യമാണ്. അഞ്ചു ശതമാനം മാത്രമാണ് നമുക്കറിയാവുന്ന പദാര്‍ഥങ്ങള്‍. ബെര്‍ക്ക്‌ലിയിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സോള്‍ പേള്‍മറ്റര്‍ (52) 1988-ല്‍ തുടങ്ങിയ സൂപ്പര്‍നോവ കോസ്‌മോളജി പദ്ധതിയുടെ തലവനാണ്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ റീസും(41) ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഷ്മിഡറ്റും(44) 1994-ല്‍ സമാന ഗവേഷണവുമായി ഹൈ-സെഡ് സൂപ്പര്‍നോവ സെര്‍ച്ച് ടീമിന്റെ ഭാഗമായി. പ്രപഞ്ചവിജ്ഞാനീയത്തില്‍ വഴിത്തിരിവായി മാറിയ ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു ഇതെന്ന് നൊബേല്‍ സമ്മാന ജൂറി വിലയിരുത്തി
Discussion on Model of the Universe-How it is…
നക്ഷത്രങ്ങളുടെ ജനനം;ഹെര്‍ഷല്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ പുതിയ കണ്ടെത്തലുകള്‍ പുറത്തു വന്നു
മഹാവിസ്ഫോടനത്തിനു ശേഷം നക്ഷത്രങ്ങള്‍ രൂപം കൊണ്ടു തുടങ്ങിയതിന്‍റെ നിരക്ക് നാം മനസ്സിലാക്കിയതിലും വേഗത്തില്‍ ആയിരുന്നു എന്നു പുതിയ കണ്ടെത്തല്‍. യൂറോപ്പിയന്‍ സ്പേസ് ഏജന്‍സിയുടെ ഹെര്‍ഷല്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ ഉള്ള 'സ്പൈര്‍' (SPIRE - Spectral and Photometric Imaging Receiver) ക്യാമറ ഉപയോഗിച്ചു പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. പ്രപഞ്ചോല്‍പ്പത്തിക്ക് ശേഷമുള്ള നൂറു കോടി വര്‍ഷങ്ങളില്‍ നക്ഷത്രങ്ങളും ഗാലക്സികളും മറ്റും രൂപം കൊണ്ടതിനെ പറ്റി കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ ഈ പഠന ഫലങ്ങള്‍ കൊണ്ടു കഴിയും.
ഹെര്‍ഷല്‍ ദൂരദര്‍ശിനി ഉപയോഗിച്ചു പ്രപഞ്ചത്തിന്‍റെ ആദ്യ കാലത്ത് രൂപം കൊണ്ട ഖഗോള വസ്തുക്കളെ നിരീക്ഷിക്കാനും പഠിക്കാനും ഉദ്ദേശിച്ചു ഹെര്‍മെസ് (HerMES -Herschel Multi-tiered Extragalactic Survey) എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രപഞ്ചോല്‍പ്പത്തിക്ക് ശേഷമുള്ള നാളുകളിലെ സംഭവ വികാസങ്ങളെ കുറിച്ചു വിശദമായ ഒരു മാപ്പിംഗ് ആണ് ഈ പദ്ധതിയിലൂടെ ചെയ്യുക.വര്‍ണ രാജിയിലെ ഇന്‍ഫ്രാ റെഡ് മേഖലയില്‍ മാത്രം ദൃശ്യമായ,തീരെ മങ്ങിയ ചില ഗാലക്സികളെ നിരീക്ഷണത്തിനു വിധേയമാക്കിയ ഹെര്‍ഷല്‍ അവയില്‍ ഇപ്പോഴും തുടരുന്ന നക്ഷത്ര രൂപീകരണവും പഠനവിധേയമാക്കി.സാധാരണ നിരീക്ഷണങ്ങളില്‍ ഇവ ദൃശ്യമാകാറു കൂടിയില്ല. -232 ഡിഗ്രി ആണ് ഇത്തരം ഗാലക്സികളിലെ താപനില. സപ്തര്‍ഷി മണ്ഡല (Ursa Major) നക്ഷത്ര രാശിയിലെ ഇത്തരത്തിലുള്ള എഴുപതോളം ഗാലക്സികളെയാണ് ഇപ്പോള്‍ ഹെര്‍ഷല്‍ നിരീക്ഷിക്കുന്നത്.ഏതാണ്ട് 13 ബില്ല്യണ്‍ (13 ശതകോടി) വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപം കൊണ്ടവയാണ് ഇവ.
നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നതിനു വേണ്ടുന്ന വാതക പടലങ്ങളും മറ്റു അസംസ്കൃത ഘടകങ്ങളും രാസ-ഭൌതിക സാഹചര്യങ്ങളും വേണ്ടതിലും കൂടുതല്‍ ഈ ഗാലക്സികളില്‍ ഉണ്ട് എന്നാണ് പുതിയ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.ജ്യോതിശാസ്ത്രഞ്ജര്‍ ഇതു വരെ മനസ്സിലാക്കിയിരുന്നതിലും വേഗത്തിലുള്ള തോതിലാണ് നക്ഷത്ര-ഗാലക്സി രൂപീകരണം നടന്നിട്ടുള്ളത്.ഈ അറിവ് പ്രാഗ് ഗാലക്സികളെ കുറിച്ചും ആദ്യ കാലത്ത് രൂപം കൊണ്ട പോപ്പുലേഷന്‍-3 നക്ഷത്രങ്ങളെ കുറിച്ചും വിശദാംശങ്ങള്‍ നല്‍കുന്നു.ഇതു പ്രപഞ്ച വിജ്ഞാനീയത്തില്‍ പുതിയ വഴിത്തിരിവാകും.
ഇംഗ്ലണ്ടിലെ സസ്സക്സ് സര്‍വകലാശാലയിലെ പ്രൊഫ.സെബാസ്റ്റ്യന്‍ ഒളിവര്‍ ആണ് ഹെര്‍മെസ് പ്രോജക്ടിന് നേതൃത്വം നല്‍കുന്നത്.റോയല്‍ ആസ്ട്രോണമിക്കല്‍ സൊ സയിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെര്‍മെസ് ടീമിന്‍റെ പഠനഫലങ്ങള്‍,ഇരുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയവ പ്രത്യേക ജേര്‍ണലുകളായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
v s/AASTRO/Sussex Astronomy Centre
Experimental and Theoretical Challenges to Probing Dark Energy
One of the most important and surprising scientific discoveries of the late 20th Century was that the cosmological expansion of space is not slowing down, as had been expected due to the gravitational pull of all the matter in the Universe, but rather is increasing with time. We do not have a fundamental understanding of the root cause of this accelerating expansion. We label our ignorance with the term “Dark Energy.” Although only definitively identified a dozen years ago, this Dark Energy dominates the energy density of the Universe. The phenomenon of Dark Energy poses major challenges to our basic understanding of fundamental forces in the Universe. Although modern theories of physics allow for a component with the properties of Dark Energy to exist, the value of the energy density that we observe is many orders of magnitude smaller than predicted by those theories. On the other hand, the incorporation of Dark Energy into our prevailing theory of cosmology has been enormously successful. Numerous puzzles that plagued this field for many years have now been solved. For example, with prior cosmological models, the Universe appeared to be younger than its oldest stars. When Dark Energy is included in the model, that problem goes away.

Astronomers know that dark energy is responsible for pulling the galaxies into a "cosmic web" -- shown here in a computer simulation. But what, exactly, is dark energy? That answer remains a complete and utter mystery. Credit: Millennium Simulation Project
To make further progress in this field, we must subject our theories to an increasingly precise series of experiments that test both the consistency of the overall framework and constrain the values of the fundamental cosmological parameters. These involve detailed measurements of the expansion history of the Universe – correlating the absolute distance to various astrophysical systems or the absolute time of their formation with the recession velocity that we can infer from the colors of the light they emit. There are a number of distinct methods that are being invoked to determine these distances and velocities, but all are subject to possible sources of systematic error that may limit the precision we can ultimately achieve. We are using the Universe as our “laboratory”, but it is not an especially well-controlled experiment. There are many potential astrophysical complexities that can cloud the interpretation of the results we are trying to achieve. Ironing out these complexities is the key challenge of modern experimental cosmology.
International communities of scientists – including astronomers, astrophysicists, cosmologists, and experimental and theoretical particle physicists – have banded together to attack this problem, to design future observational probes of Dark Energy, and to offer theoretical explanations that could be tested with these probes. Scientists in Sussex Astronomy Centre,United Kingdom are actively engaged and collaborating with one another on both the theoretical and experimental fronts. In order to take the next step in addressing the fundamental nature of Dark Energy, we must increase the sensitivity of our instruments to unprecedented levels, necessitating new levels of understanding of subtle theoretical, observational and experimental effects.
V S Shyam,Sussex Astronomy Centre,United Kingdom
















