ആസ്ട്രോ കേരള അതിന്‍റെ പ്രവൃത്തി പഥത്തില്‍ നിറവാര്‍ന്ന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു….. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം പരിപാടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും കേരളത്തില്‍ ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ശക്തിയും പകരുകയും ചെയ്തു കൊണ്ട് ആസ്ട്രോ മുന്നേറുകയാണ്. ചിട്ടയായ പ്രതിമാസ പരിപാടികള്‍…,വാനനിരീക്ഷണ സെഷനുകള്‍…,ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍,പരിശീലനപരിപാടികള്‍, വിദ്യാലയങ്ങളില്‍ ആസ്ട്രോ ക്ലബ്ബുകള്‍,പ്രദര്‍ശനങ്ങള്‍,മത്സരങ്ങള്‍, ശാസ്ത്ര രംഗത്തേക്ക് കരിയര്‍ ഗൈഡന്‍സ്…. തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇക്കാലയളവില്‍ സാധിച്ചു. ജില്ലാ ഘടകങ്ങളുടെ [...]









