2013 നവംബര്‍ മാസം നമുക്ക് ഒരു ആകാശക്കാഴ്ച കാണാന്‍ കഴിഞ്ഞേക്കും. ഇത്തവണ സൂര്യന്‍റെ അതിഥിയായി എത്തുന്നത് ഒരു ധൂമകേതുവാണ് . Comet ISON എന്നു പേരിട്ടിരിക്കുന്ന ഒരു ധൂമകേതു. 2012 സെപ്തംബറിലാണ് ഈ ധൂമകേതുവിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. സഞ്ചരിച്ചു സഞ്ചരിച്ച് ഇപ്പോള്‍ വ്യാഴത്തിന്‍റെ അടുത്തുകൂടിയാണ് ISON ന്റെ സഞ്ചാരം. നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ഇപ്പോള്‍ വ്യാഴത്തിനടുത്തായി ഈ വാല്‍നക്ഷത്രത്തെ കണ്ടെത്താം! ഇപ്പോഴുള്ള അറിവുകള്‍ വച്ച് ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ വലിപ്പം ഈ [...]

