ബാലസാഹിത്യകൃതികളുടെ പ്രോത്സാഹനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ ചൊവ്വാഴ്ച തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സുനില്‍ ഗംഗോപാദ്ധ്യായ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.മലയാളത്തില്‍നിന്ന് ആസ്ട്രോ കേരളയുടെ പ്രസിഡണ്ട് പ്രൊഫ്.കെ. പാപ്പൂട്ടി അര്‍ഹനായി.
ബാലസാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഏര്‍പ്പെടുത്തിയത്. ഓരോ ഭാഷയ്ക്കും വേണ്ടി ഏര്‍പ്പെടുത്തിയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന പത്ത് കൃതികളില്‍നിന്ന് ഒന്നുവീതം തിരഞ്ഞെടുക്കുകയായിരുന്നു.പാപ്പൂട്ടി മാഷുടെ ‘ചിരുതക്കുട്ടിയും മാഷും‘ എന്ന ശാസ്ത്ര നോവലിനാണ് പുരസ്കാരം. കേരളത്തില്‍നിന്നു ബാലസാഹിത്യ വിഭാഗത്തില്‍ [...]








